തമ്പാനൂരിലെ  ഹോട്ടലില്‍ സുഹൃത്തുക്കള്‍ യുവാവിനെ കുത്തിക്കൊന്നു

Web Desk
Posted on September 12, 2019, 5:36 pm

തിരുവനന്തപുരം: തമ്പാനൂരിലെ  ഹോട്ടലില്‍ സുഹൃത്തുക്കള്‍ യുവാവിനെ കുത്തിക്കൊന്നു. ശ്രീനിവാസന്‍ എന്ന ആളാണ് മരിച്ചത്. വാക്കുതര്‍ക്കത്തിനിടയിലാണ് കൂടെയുണ്ടായിരുന്നവര്‍ ശ്രീനിവാസനെ കുത്തിയത്.

തമ്ബാനൂരിലെ ബോബന്‍ പ്ലാസ എന്ന ഹോട്ടലിലാണ് സംഭവം നടന്നത്. ശ്രീനിവാസനൊപ്പം മുറിയിലുണ്ടായിരുന്ന ഗിരീഷ്, സന്തോഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപിക്കുന്നതിനിടയില്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ സുഹൃത്തുക്കള്‍ ശ്രീനിവാസനെ ബിയര്‍ കുപ്പി കൊണ്ട് കുത്തുകയായിരുന്നു.