20 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 20, 2025
January 19, 2025
January 18, 2025
January 18, 2025
January 17, 2025
January 16, 2025
January 16, 2025
January 14, 2025
January 14, 2025
January 14, 2025

മതനിന്ദ ആരോപിച്ച് പഞ്ചാബിൽ ഒരാളെ കൂടി ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Janayugom Webdesk
ന്യൂഡൽഹി
December 19, 2021 4:28 pm

പഞ്ചാബില്‍ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. മതനിന്ദ ആരോപിച്ച് കപൂര്‍ത്തലയില്‍ യുവാവിനെ ആള്‍ക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. 24 മണിക്കൂറിനിടെ പഞ്ചാബിൽ നടക്കുന്ന രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകമാണിത്. കഴിഞ്ഞ ദിവസം അമൃത്‍സറിലെ സുവർണക്ഷേത്രത്തിലാണ് സമാനമായ സംഭവം നടന്നത്. കപൂർത്തലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഗുരുദ്വാരയിൽ നിന്ന് പിടികൂടിയ യുവാവിനെയാണ് ആൾക്കൂട്ടം ആക്രമിച്ച് കൊന്നത്. മതനിന്ദ ആരോപിച്ചാണ് നാട്ടുകാരുടെ പ്രകോപനം. 

യുവാവിനെ പിടിച്ചുവെച്ചിരിക്കുന്നു എന്ന് അറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തി. ജനങ്ങളുടെ മുന്നിൽ യുവാവിനെ ചോദ്യം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഉണ്ടായ മൽപിടിത്തത്തിനിടെയാണ് യുവാവ് കൊല്ലപ്പെട്ടത്. വടി ഉപയോഗിച്ച് നാട്ടുകാർ യുവാവിനെ അടിച്ചുകൊല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

കഴിഞ്ഞദിവസം സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ചാണ് യുവാവിനെ ആൾക്കൂട്ടം മർദിച്ചുകൊന്നത്. സുരക്ഷാ വേലികൾ ചാടിക്കടന്ന് ഗുരുഗ്രന്ഥ സാഹിബിന് സമീപം സ്ഥാപിച്ചിരുന്ന വാളിൽ തൊട്ടതാണ് അക്രമത്തിന് കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്നതാണ് ഗുരുഗ്രന്ഥ സാഹിബ്.
eng­lish summary;man beat­en to death in Punjab
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.