Saturday
23 Mar 2019

പൊലീസ് നായയെ കടിച്ച യുവാവ് ലോക്കപ്പിൽ!

By: Web Desk | Thursday 25 January 2018 12:43 PM IST


ഹൂസ്റ്റൺ:അമേരിക്കയിൽ അറസ്റ്റ് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് നായയെ കടിച്ചയാൾ അറസ്റ്റിൽ. അറസ്റ്റ് ഭയന്ന് തുണികളുടെ കൂമ്പാരത്തിനിടയിൽ ഒളിച്ചിരുന്ന ഇയാളെ കണ്ടെത്തിയ നായയുടെ തലയിൽ ഇയാൾ കടിക്കുകയായിരുന്നു. ബോസ്കോവനിലെ പ്രതിയുടെ വസതിയിലായിരുന്നു സംഭവം.

അറസ്റ്റ് തടഞ്ഞതും നായയെ കടിച്ചതുമാണ് ഇയാളുടെ മേൽ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.