ഒന്ന് പാറ്റയെ കൊല്ലാൻ നോക്കിയതാ, ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യം എന്നായി ഇപ്പോൾ

Web Desk
Posted on October 29, 2019, 3:05 pm

ബ്രസീൽ: എലിയെ പേടിച്ച് ഇല്ലം ചുടുക എന്നൊരു പഴഞ്ചോലുണ്ട്. അതിനെ അന്വർതഥമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ബ്രസീലുകാരനായ സീസർ ഷിമിറ്റ്സ് എന്നയാൾ പാറ്റയെ കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്.

വീട്ടിൽ പാറ്റ ശല്യം രൂക്ഷമായതോടെയാണ് ഭാര്യയുടെ അഭ്യർഥന പ്രകാരം സീസർ പാറ്റയുടെ ഉറവിടം കണ്ടെത്തി കൊല്ലാൻ തീരുമാനിച്ചത്. മുറ്റത്തെ മണ്ണിനടിയിൽ നിന്നാണ് പാറ്റ വരുന്നതെന്ന് മനസിലാക്കിയ സീസർ പെട്രോൾ ഒഴിച്ച ശേഷം അവയെ കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ട് മൂന്ന് തവണ ശ്രമിച്ചതിന് പിന്നാലെയാണ് കത്തിയത് എന്നാൽ അതോടൊപ്പം തന്നെ ഒരു സ്ഫോടനം കൂടി നടക്കുകയായിരുന്നു.

എന്താണ് സംഭവം എന്ന വ്യക്തമല്ലെങ്കിലും പുല്ലു മേഞ്ഞ മുറ്റം സ്ഫോടനത്തിൽ തകരുകയും മാനുൾപ്പടെ പുറത്ത് വരികയും ചെയ്തിട്ടുണ്ട്. വീഡിയോ കാണാം.