June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 27, 2022

യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിച്ച ശേഷം നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി

By Janayugom Webdesk
December 22, 2019

ഖുർദ: യുവാവിനെ തട്ടിക്കൊണ്ടുപോയി മരത്തിൽക്കെട്ടിയിട്ട് മർദ്ദിച്ച ശേഷം നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി. ഒഡീഷയിലെ ഖുർദയിലാണ് സംഭവം. ബംഗിഡ സ്വദേശി സൗമ്യ രജ്ഞൻ ദാസാണ് മൂന്നംഗസംഘത്തിന്റെ ക്രൂരമർദനത്തിനിരയായത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലായിരുന്നു മർദ്ദനമെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ രാജേന്ദ്രഭുയാൻ, ഗാട്ടിയപൽത്താസിങ്ങ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. സൗമ്യ രജ്ഞൻ ദാസിന്റെ ബന്ധുവായ പെൺകുട്ടിയുമായി പ്രതികളുടെ സുഹൃത്ത് അടുപ്പത്തിലായിരുന്നു. എന്നാൽ ഇവരുടെ ബന്ധത്തിൽ ദാസ് എതിർപ്പ് അറിയിച്ചതോടെയാണ് വൈരാഗ്യത്തിനിടയായത്.

തുടർന്ന് മൂന്നംഗസംഘം ചേർന്ന് ദാസിനെ തട്ടിക്കൊണ്ടുപോയതിന് ശേഷം മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. അക്രമത്തിൽ അവശനായ ദാസ് കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ സംഘത്തിലൊരാൾ യുവാവിന്റെ വായിലേക്ക് മൂത്രം ഒഴിച്ച് നിർബന്ധിച്ച് കുടിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.