ചിലപ്പോള്‍ നമുക്ക് തന്നെ നമ്മുടെ കണ്ണുകളെ വിശ്വസിക്കാനാകില്ല. ചിത്രത്തില്‍ കാണുന്നത് നായയെന്ന് കരുതിയെങ്കില്‍ തെറ്റി. അത് നായയല്ല, മനുഷ്യനാണ്. ടോക്കോ. നായയായി രൂപം മാറണമെന്ന തന്റെ ചിരകാല സ്വപ്നം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് ടോക്കോയിപ്പോള്‍.
【制作事例 追加】
犬 造型スーツ個人の方からのご依頼で、犬の造型スーツを制作しました。
コリー犬をモデルにしており、本物の犬と同様に四足歩行のリアルな犬の姿を再現しております🐕詳細はこちら:https://t.co/0gPoaSb6yn#犬 #Dog #着ぐるみ#特殊造型 #特殊造形 pic.twitter.com/p9072G2846
— 特殊造型ゼペット (@zeppetJP) April 11, 2022
നായകളോടുള്ള അമിതസ്നേഹംമൂലമാണ് ടോക്കോയ്ക്ക് ഇങ്ങനെ ഒരു ആഗ്രഹം തോന്നിയത്. നായയുടെ ഇനമായ “കോളി” ആയി ടോക്കിയെ രൂപം മാറ്റിയത് സെപ്പറ്റ് എന്ന പ്രൊഫഷണൽ ഏജൻസിയാണ്. 12 ലക്ഷത്തിലധികം (2 ദശലക്ഷം യെൻ) രൂപമുടക്കിയാണ് ഈ രൂപമാറ്റം സാധ്യമുണ്ടായത്. 40 ദിവസമെടുത്താണ് ടോക്കോയെ കോളിയാക്കിയത്.
രൂപം നായയുടേത് പോലെയായെങ്കിലും നായയുടെ അത്ര വേഗത്തില്‍ ഓടാനൊന്നും തനിക്ക് ഇപ്പോള്‍ സാധ്യമല്ല, പക്ഷെ നായയെപ്പോലെ നടക്കാനും ഇരിക്കാനും സാധിക്കുമെന്നും ടോക്കോ പറയുന്നു. താന്‍ ഒരു മനുഷ്യനാണെന്നും നായയായി രൂപമാറ്റം വരുത്തിയതാണെന്നും ടോക്കോ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയ വീഡിയോയും ഇതിനകം വൈറലായിരുന്നു.
English Summary: Is this a dog in the picture? Watch the video
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.