Web Desk

November 25, 2020, 7:18 pm

മെസിക്കായി പത്ത് വർഷത്തെ കരാർ മുന്നോട്ട് വച്ച് മാഞ്ചസ്റ്റർ സിറ്റി

Janayugom Online

ബാഴ്സലോണ ഇതിഹാസ താരം ലയണൽ മെസിക്കായി പത്ത് വർഷത്തെ കരാർ മുന്നോട്ട് വച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. പത്ത് വർഷത്തെ കരാറിൽ ആദ്യ കുറച്ച് വർഷങ്ങൾ മാഞ്ചസ്റ്റർ സിറ്റിയിലും, പിന്നീട് മേജർ ലീഗ് സോക്കർ ടീമായ ന്യൂയോർക്ക് സിറ്റിയിലുമാവും മെസി കളിക്കേണ്ടതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

എന്നാൽ സിറ്റിയിൽ കളിക്കണമെങ്കിൽ മെസി രണ്ട് നിബന്ധന മുന്നോട്ട് വച്ചിട്ടുണ്ട്. പരിശീലകനായ പെപ് ഗ്വാർഡിയോളോയും അർജന്റീനിയൻ താരം സെർജിയോ അഗ്യൂറോയും സിറ്റിൽ ഉണ്ടായിരിക്കണമെന്നാണ് മെസി ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ സീസൺ അവസാനിക്കുമ്പോൾ ബാഴ്സലോണ വിടുമെന്ന് മെസി അറിയിച്ചിരുന്നു. മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്കായിരിക്കും കൂടുമാറുകയെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ വന്നിരുന്നു. ബാഴ്സലോണ ക്ലബിന്റെ ബോർഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് മെസി ക്ലബ് വിടാൻ നേരത്തെ തീരുമാനമെടുത്തത്.

Eng­lish sum­ma­ry: Man City have drawn up a 10-year plan for messi

You may also like this video: