ജപ്തി ഭീഷണി: ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Web Desk
Posted on December 04, 2019, 1:45 pm

കോട്ടയം: ഈരാറ്റുപേട്ടയില്‍ ജപ്തി ഭീഷണിയെത്തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട കടയ്ക്കല്‍ മൂന്നാംതോട് തൊടിയില്‍ ഷാജിയാണ് തൂങ്ങിമരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും മകളുടെ വിവാഹ ആവശ്യത്തിനായി ഒരു വർഷം മുമ്പാണ് വായ്പയെടുത്ത്.

you may also like this video


തുടർന്ന് 19,500 രൂപ കുടിശിക വരുത്തിയെന്ന് കാണിച്ച്‌ കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്ക് ജപ്തി നോട്ടീസ് പതിച്ചത്.  പണം തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനിടയിൽ നോട്ടീസ് ലഭിച്ചതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ആത്മഹത്യാ കുറിപ്പിൽ വ്യക്തമായി പറയുന്നതായി പൊലീസ് അറിയിച്ചു. വിഷയത്തിൽ വിശദമായ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.