പാലക്കാട് റിമാൻഡ് തടവുകാരൻ സാനിറ്റൈസര്‍ കഴിച്ച് മരിച്ചു. മുണ്ടൂര്‍ സ്വദേശി രാമൻകുട്ടി(42)യാണ് മരിച്ചത്. മോഷണ കേസില്‍ അറസ്റ്റിലായ ഇയാളെ ഫെബ്രുവരി 18 നാണ് റിമാൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സാനിറ്റൈസര്‍ കുടിച്ച് അവശനിലയില്‍ കണ്ടെത്തിയത്.
തുടർന്ന് ഒരു മണിക്കൂർ കഴിഞ്ഞ് വിവരം അറിഞ്ഞ ജയിൽ ഉദ്യോഗസ്ഥർ ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മരിച്ചത്.
മലമുഴ സബ് ജെയിലിൽ പ്രതികളുമായി പുറത്തുപോയി എ ത്തുന്ന പോലീസുകാർക്കും പ്രതികൾക്കും കൈ കഴുകുന്നതിനായി വെച്ചിരുന്ന സാനിറ്റൈസറാണ് ഇയാള്‍ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കുടിച്ചത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.