Web Desk

നെടുങ്കണ്ടം

December 22, 2020, 7:39 pm

രാമക്കല്‍മേട് പീക്ക് പോയിന്റില്‍ നിന്ന് ചാടി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

Janayugom Online

കുടുംബകലഹത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ രാമക്കല്‍മേട് തമിഴ്‌നാട് പ്രദേശത്ത് നിന്ന് ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് രാമക്കല്‍മേട്ടിലെ തമിഴ്നാട് അധീനതയിലുള്ള പ്രദേശത്ത് നിന്നും കൂട്ടാര്‍ ഒറ്റക്കട, തേനംപറമ്പില്‍ വീട്ടില്‍ ആര്‍ എസ് പിള്ള (രാജു-50) ചാടി ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. നാട്ടുകാരും ബന്ധുക്കളും നെടുങ്കണ്ടം പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഏട്ട് മണിയോടെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.

മലയില്‍ നിന്ന് ചാടുന്നതിന് മുമ്പ് മകളെ വിളിച്ച് ആത്മഹത്യ ചെയ്യുന്ന വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേയ്ക്ക് വിവരം അറിയിക്കുകയായിരുന്നു. രാമക്കല്‍മേട്ടില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡ് എത്തി പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല. രാജു കൊണ്ടുവന്ന കവറില്‍ നിന്നും കുറച്ച് ആളുകളുടെ ഫോണ്‍ നമ്പര്‍ അടങ്ങിയ കവര്‍ മാത്രമാണ് പൊലീസിന് ആ സമയത്ത് ലഭിച്ചത്. താഴേയ്ക്ക് ആരോ ചാടിയതായി അവിടെ നിന്ന വിനോദ സഞ്ചാരികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.

1500 അടിയോളം താഴ്ചയിലേയ്ക്ക് ചാടിയ ഇയാളുടെ തല ചിന്നിചിതറിയ നിലയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നു. ഇയാള്‍ക്ക് കൂട്ടാര്‍ ടൗണില്‍ ഉള്ള കെട്ടിടം ഫര്‍ണിച്ചർ വ്യാപാരം നടത്തുവാൻ മറ്റൊള്‍ക്ക് നല്‍കി വരുന്നു. കമ്പം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദ്ദേഹം കമ്പം ഗവണ്‍മെന്റ് ആശുപത്രിയിലേയ്ക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. നിയമനടപടികള്‍ക്ക് ശേഷം ഇന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Eng­lish Sum­ma­ry; Man com­mit­ted sui­cide by jump­ing from Ramakkalme­du peak point

You May Also Like This Video