കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിരിക്കുന്ന ലോക്ക് ഡൗണിന്റെ ഭാഗമായി കേരളത്തിലെ ബെവ്കോ ഔട്ലെറ്റുകളും ബാറുകളും അടച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. മദ്യം കിട്ടതിനെ തുടർന്ന് രണ്ട് ദിവസമായി ഇദ്ദേഹം കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തൃശൂർ ജില്ലയിലെ കുന്ദംകുളത്തിനടുത്ത് തൂവനൂർ സ്വദേശി സനോജ് ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബെവ്കോ ഔട്ലെറ്റുകളും ബാറുകളും സംസ്ഥാനത്ത് നേരത്തെ തുറന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എല്ലാ മദ്യശാലകളും പൂട്ടിയത്. സംസ്ഥാനത്ത് നാലു ദിവസമായി മദ്യശാലകൾ അടഞ്ഞ് കിടക്കുകയാണ്.
ENGLISH SUMMARY: Man committed suicide due to closing of liquor shop
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.