ലൈവ് ടെലിവിഷൻ പരിപാടിയ്ക്കിടെ യുവാവിന്റെ കുമ്പസാരം, ശേഷം സംഭവിച്ചത് !

Web Desk

ചണ്ഡീഗ‍ഡ്

Posted on January 15, 2020, 6:25 pm

രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് ലൈവ് ടെലിവിഷന്‍ പരിപാടിക്കിടെ വെളിപ്പെടുത്തിയ യുവാവിനെ ടിവി സ്റ്റുഡിയോയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗ‍ഡിലാണ് സംഭവം. 31 വയസുകാരനായ മനേന്ദര്‍ സിംഗാണ്  പത്ത് കൊല്ലത്തിനിടെ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന വിവരം വെളിപ്പെടുത്തിയത്. ലൈവ് പരിപാടിയ്ക്കിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

2010ൽ കേസില്‍ പ്രതിയായി ഇയാളെ കണ്ടെത്തിയിരുന്നുവെന്നും പിന്നീട് ഇയാള്‍ പഞ്ചാബ് ഹരിയാന കോടതിയില്‍ നിന്നും ജാമ്യത്തില്‍ പുറത്ത് എത്തുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. തന്റെ കൂടെ താമസിച്ചിരുന്ന 27കാരിയായ നഴ്‌സ് സറബ്ജിത്ത് കൗറിന് തന്റെ സഹോദരന്റെ ഭാര്യയുടെ സഹോദരനുമായി ബന്ധമുണ്ടായിരുന്നെന്ന കാരണത്താലാണ് കൊലപ്പെടുത്തിയത്. ന്യൂഇയര്‍ രാത്രിയില്‍ ഹോട്ടല്‍ മുറിയില്‍വെച്ചായിരുന്നു കൊലപാതകം.

കൂടാതെ 2010 ല്‍ റെനു എന്നൊരു പെണ്‍കുട്ടിയെ താന്‍ കൊന്നിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി. കര്‍നലില്‍ വെച്ചാണ് ഇയാള്‍ റെനുവിനെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിയുമായി അവള്‍ പ്രണയത്തിലായിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നും മനേന്ദർ പറഞ്ഞു.

Eng­lish Sum­ma­ry: Man con­fess­es to killing two women on live TV.

you may also like this video;