Web Desk

പയ്യന്നൂര്‍

June 23, 2020, 2:00 pm

ക്വാറന്റൈൻ കാലയളവ് കഴിഞ്ഞയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Janayugom Online

രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും തനിക്ക് കോവിഡ് പരിശോധന നടത്തണമെന്നാവശ്യപ്പെട്ടയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നും എത്തി ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ഇയാള്‍.

14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞിട്ടും രോഗലക്ഷണങ്ങള്‍ കണാത്തതിനെ തുടര്‍ന്ന് വീട്ടിലേയ്ക്ക് മടങ്ങി പോകാൻ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശേഷം ഇയാളെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ചികിത്സയിലാണ്.

you may also like this video;