ഇതരസമുദായക്കാരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിന് വയോധികന്റെ കാല്‍ സഹോദരപുത്രന്‍ വെട്ടിമാറ്റി

Web Desk
Posted on September 18, 2019, 8:28 am

മറയൂര്‍: ഇതരസമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് അറുപത്തെട്ടുകാരന്റെ കാല്‍ സഹോരദരപുത്രന്‍ വെട്ടിമാറ്റി. കര്‍ശനാട് സ്വദേശിയായ മുത്തുപാണ്ടിയുടെ(68) കാലിന്റെ മുട്ടിന് താഴെയാണ് വെട്ടിമാറ്റിയത്. സഹോദര പുത്രനും പ്രതിയുമായ മുരുകന്‍ ഒളിവിലാണ്. തമിഴ് തേവര്‍ സമുദായത്തില്‍പ്പെട്ടവരാണിവര്‍. കാലിന്റെ 95 ശതമാനം ഭാഗവും അറ്റു.

കോവില്‍ക്കടവ് ദെണ്ഡുകൊമ്ബ് ജങ്ഷനിലുള്ള വ്യാപാര സ്ഥാപനത്തിന് മുന്‍പിലെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന മുത്തുപാണ്ടിയെ വാക്കത്തിയുമായി വന്ന മുരുകന്‍ ആളുകള്‍ നോക്കി നില്‍ക്കെ വെട്ടുകയായിരുന്നു. ശേഷം ഓട്ടോയില്‍ കയറി പ്രതി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെ 945 നായിരുന്നു സംഭവം. പതിനഞ്ച് മിനിറ്റോളം ചോര വാര്‍ന്ന് കിടന്ന മുത്തുപാണ്ടിയെ മറയൂര്‍ പോലീസെത്തി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയയായിരുന്നു. മുരുകനെ ശസ്ത്രക്രിയയ്ക്കായി കോയമ്ബത്തൂര്‍ ഫിംസിലേക്ക് മാറ്റി.

മറ്റ് സമുദായക്കാരുടെ വീട്ടില്‍ പോകുന്നുവെന്നും ഭക്ഷണം കഴിക്കുന്നുവെന്നും പറഞ്ഞ് മുരുകന്‍ നിരന്തരം തന്നോട് വഴക്കിടാറുണ്ടെന്ന് പരിക്കേറ്റ മുത്തുപാണ്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുരുകന്‍ വാക്കത്തിയുമായി വരുന്നതും പോകുന്നതും നാട്ടുകാര്‍ വിരണ്ടോടുന്നതും സമീപമുള്ള കടയിലെ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. മറയൂര്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ജഗദീശ്, എസ്.ഐ. ജി.അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

you may also like this video…