Web Desk

കൊച്ചി

June 21, 2020, 5:51 pm

അപകടത്തിൽ പരിക്കേറ്റ വ്യക്തിയെ സഹായിക്കുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി; സംഘാടകൻ കുഴഞ്ഞു വീണ് മരിച്ചു

Janayugom Online

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവിനും മകനും ചികിത്സയ്ക്ക് പണം കണ്ടെത്താൻ ബിരിയാണി ചലഞ്ച് നടത്താൻ നേതൃത്വം നൽകിയ വ്യക്തി പരിപാടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. ആലുവ മുപ്പത്തടം എരമത്ത് പടുവത്തിൽ വീട്ടിൽ അഷ‌റഫ് ആണ് മരിച്ചത്.

അഷറഫിന്റെ ബന്ധുവായ ഏലൂക്കര സ്വദേശി ഷമീറിനും അദ്ദേഹത്തിന്റെ ഒൻപത് വയസുള്ള മകനും വേണ്ടിയായിരുന്നു ധന സമാഹരണം. ഒരു മാസം മുൻപ് ബൈക്കിൽ സഞ്ചരിക്കവേ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനാണ് അഷ‌റഫ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

നൂറു രൂപയ്ക്ക് മൂവായിരം ബിരിയാണി വിറ്റ് ധനസമാഹരണം നടത്താനായിരുന്നു തീരുമാനം. ഇതിനായി അഷ്‌റഫ് സൗജന്യമായി പാചകം ചെയ്ത നൽകാമെന്ന് പറയുകയായിരുന്നു. പാചകം പൂർത്തിയാക്കി ഭക്ഷണം കവറുകളിലാക്കുന്നതിനിടെ അഷ്‌റഫ് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ENGLISH SUMMARY: Man d ied dur­ing biriyani challenge

YOU MAY ALSO LIKE THIS VIDEO