കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. മലപ്പുറം എടക്കരയിൽ മുത്തേടം നാരങ്ങാപൊട്ടി കുമ്പളത്ത് പുത്തൻവീട്ടിൽ ഗീവർഗീസ് തോമസ്(58) ആണ് മരിച്ചത്.
മലപ്പുറത്ത് ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. മുംബൈയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്ന ഗീവര്‍ഗീസിന് അവിടെ വെച്ച് അപകടം സംഭവിക്കുകയും തുടര്‍ന്ന് 15 ദിവസം മുമ്പ് ചികിത്സയ്ക്കായി നാട്ടിലെത്തുകയുമായിരുന്നു.
നിലമ്പൂരിലെ ആശുപത്രിയിൽ ചികിൽസ തേടിയ ഇയാള്‍ മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ആളെന്ന നിലയിൽ നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നതിനാല്‍ പരിശോധനാ ഫലം വന്ന ശേഷമാകും ശവസംസ്കാരം.
English Summary: Man dead in Malappuram under isolation.
you may also like this video;