കളിക്കിടെ പന്ത് നെഞ്ചുകൊണ്ട് തടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ചു. എടത്തല പുനത്തില്‍ വീട്ടില്‍ ഇമ്മാനുവലിന്റെ മകന് ഡിഫിനാണ് (19) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്ബത് മണിയോടെ പള്ളിക്കര പിണര്‍മുണ്ടയിലാണ് സംഭവം.
ലോംഗ് പാസ് നെഞ്ചുകൊണ്ട് തടുത്തശേഷം സഹകളിക്കാരന് കൈമാറുകയും തുടര്‍ന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു. എന്നാല്‍ അല്പസമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ സഹകളിക്കാര്‍ പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഫുട്ബോള്‍ ടര്‍ഫ് ഒരു മണിക്കൂര്‍ വാടകയ്ക്കെടുത്ത് ഡിഫിന് ഉള്‍പ്പെടെ പത്തുപേര്‍ രണ്ടു ടീമായി കളിക്കുകയായിരുന്നു. ഐ ടി ഐ പഠനത്തിന് ശേഷം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഡിഫിന്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.