ചിത്തിരപുരത്ത് സാനിട്ടൈസർ നിർമ്മിക്കാനുപയോഗിക്കുന്ന സ്പിരിറ്റ് കഴിച്ച് ചികിത്സയിലിരുന്ന കാസർകോഡ് സ്വദേശി മരിച്ചു. കാസര്‍കോഡ് സ്വദേശിയായ ജോബി (ഹരീഷ്) ആണ് കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ രാവിലെ മരിച്ചത്.
കഴിഞ്ഞ 26നാണ് തൃശൂർ സ്വദേശിയായ മനോജ് കൊണ്ടുവന്ന മദ്യം ചിത്തിരപുരത്തെ ഹോംസ്റ്റേയില്‍ വച്ച് ഹോംസ്റ്റേ ഉടമ തങ്കപ്പനും ഡ്രൈവര്‍ ജോബിയും ചേര്‍ന്ന് കഴിച്ചത്. സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ ഉപയോഗക്കുന്ന സ്പിരിറ്റ് ഓണ്‍ലൈന്‍ വഴി വാങ്ങി കളര്‍ചേര്‍ത്താണ് ഇവര്‍ ഉപയോഗിച്ചത്. ആദ്യം മനോജിന് കണ്ണിന് കാഴ്ച മങ്ങുകയും, തങ്കപ്പനും ജോബിക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഭക്ഷ്യ വിഷബാധയെന്ന് ആദ്യ കരുതിയെങ്കിലും പിന്നീട് മദ്യം കഴിച്ച വിവരം ഇവര്‍ പറയുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന ഹോം സ്റ്റേ ഉടമ തങ്കപ്പന്റെ ആരോഗ്യ മെച്ചപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കണ്ണിന് കാഴ്ച കുറഞ്ഞ മനോജിനെ അങ്കമാലി ആശുപത്രിയില്‍ നിന്നും കൂടുതല്‍ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റും.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.