ബാറില്‍ യുവാവ് മരണപ്പെട്ട സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

Web Desk
Posted on December 12, 2018, 9:22 pm
താമരശ്ശേരി: മദ്യപിക്കാനെത്തിയ യുവാവ് ബാര്‍ ജീവനക്കാരന്റെ അടിയേറ്റ് നിലത്തുവീഴുകയും പിന്നീട് വൈദ്യസഹായം ലഭിക്കാതെ മരണപ്പെടുകയും ചെയ്ത സംഭവത്തില്‍  ജീവനക്കാരനായ ഒരാളെകൂടി പൊലീസ് അറസ്റ്റുചെയ്തു. കോടഞ്ചേരി ചെമ്പുകടവ് ചീടിക്കുഴിയില്‍ രവീന്ദ്രന്‍ (56)ആണ് അറസ്റ്റിലായത്. കട്ടിപ്പാറ ചമല്‍ പൂവന്‍മല വിജയന്റെമകന്‍ റിബാഷ് (40) ആണ് മരണപ്പെട്ടിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ബാറിലെ അഞ്ചു സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റിലായിരുന്നു.