പ്രസവത്തിന് ഭാര്യയെ ആശുപത്രിയിലെത്തിച്ച യുവാവിന് ദാരുണമരണം

Web Desk
Posted on January 30, 2019, 7:46 pm
റോബിന്‍ സെബാസ്റ്റ്യന്‍

ചിറ്റാരിക്കാല്‍ (കാസര്‍ഗോഡ്): റിയാദില്‍ പ്രസവത്തിനായി ഭാര്യയെ ആശുപത്രിയില്‍ പ്രവേശിച്ചശേഷം മടങ്ങവെ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ചിറ്റാരിക്കാല്‍ സ്വദേശിയും റിയാദിലെ അല്‍മറായിഹാദി നാസര്‍ കമ്പനിയിലെ സെക്രട്ടറിയുമായ റോബിന്‍ സെബാസ്റ്റ്യന്‍ (35) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ റിയാദ് അല്‍ഖര്‍ജിലാണ് അപകടം.

റോബിന്‍ ഓടിച്ചിരുന്ന വാനിന്റെ ടയര്‍ പൊട്ടിയതിനെതിനെതുടര്‍ന്ന് നിയന്ത്രണം വിട്ടു മറിഞ്ഞായിരുന്നു അപകടം. ഭാര്യ ഇന്നലെ രാത്രിയോടെ ആശുപത്രിയില്‍വച്ച് മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. ചിറ്റാരിക്കാലിലെ റിട്ട. അധ്യാപക ദമ്പതിമാരായ അടിച്ചിലാമ്മാക്കല്‍ സെബാസ്റ്റ്യന്റേയും സെലിന്റേയും മകനാണ്. ഭാര്യ: അനു (നഴ്‌സ്, കിംഗ് ഖാലിദ് ഹോസ്പിറ്റല്‍). മക്കള്‍: ഫ്രാന്‍സിസ്, ദേവസ്യ. സഹോദരങ്ങള്‍: ആല്‍ബിന്‍ (ഓസ്‌ട്രേലിയ), മെറിന്‍ (ബംഗളുരു).