മധുരയില്‍ കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Web Desk

ഹരിപ്പാട്

Posted on May 27, 2018, 9:18 pm

മധുരയില്‍ കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കരുവാറ്റ വടക്ക് രാജ് ഭവനില്‍ പൊന്നപ്പന്റെ മകന്‍ ഷിബിന്‍ രാജ് (24) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30 ഓടെ മധുര അപോളോ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ഷിബിന്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബന്ധുക്കളെത്തി നാട്ടിലേക്ക് മാറ്റി.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു മരിച്ചത്. മധുരയില്‍ ആയുര്‍വ്വേദ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു. സ്ഥാപനത്തിന്റെ ഉടമയും കുടുംബവും ഒത്ത് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. തൊടുപുഴക്കാരായ ഇവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. മാതാവ്: പരേതയായ ശോഭന. സഹോദരന്‍ ശോഭരാജ്.