Web Desk

June 17, 2020, 2:43 pm

കടുവയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു; തല ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍

Janayugom Online

വയനാട്ടില്‍ യുവാവിനെ കടുവ ആക്രമിച്ച് കൊന്നു. ബസവൻ കൊല്ലി കോളനിയിലെ ശിവകുമാര്‍ ആണ് മരിച്ചത്. ഉള്‍വനത്തില്‍ നിന്ന് ഇന്ന് രാവിലെയാണ് ശരീരാവിഷ്ടങ്ങള്‍ കണ്ടെത്തിയത്. തല ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലാണ്.

വിറക് ശേഖരിക്കുന്നതിനാണ് ശിവകുമാര്‍ വനത്തില്‍ പോയത്. കാണാതായതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തി എങ്കിലും കണ്ടെത്താനായില്ല. ശേഷം ഇന്ന് രാവിലെ വീണ്ടും വിശദമായി പരിശോധിച്ചിരുന്നു. അപ്പോഴാണ് മൃതദേഹത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

you may also like this video;