Monday
18 Feb 2019

റിയാദില്‍ മലയാളിയുടെ മൃതദേഹം വാഹനത്തില്‍

By: Web Desk | Monday 26 November 2018 6:25 PM IST

സൗദി:  റിയാദില്‍ മലയാളിയെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ കയറാടി വഴിലിയില്‍ ഒറ്റക്കണ്ടത്തില്‍ യൂസഫി(40)യാണ് മരിച്ചത്. റിയാദിലെ ശിഫ സനാഇയയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു യൂസഫ്.

അല്‍ഖര്‍ജ് ചെക്ക് പോസ്റ്റിന് സമീപം യൂസഫ് ഓടിച്ചിരുന്ന പിക്കപ്പ് വാഹനത്തിലാണ് മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് സ്‌പോണ്‍സറെ കാണാന്‍ യൂസഫ് അല്‍ഖര്‍ജിലേക്ക് യാത്ര തിരിച്ചത് .ചെക്ക് പോസ്റ്റ് കഴിഞ്ഞ് ഒരു കിലോമീറ്റര്‍ പരിധിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ട്രാഫിക് പൊലീസാണ് സ്പോണ്‍സറെ വിവരം അറിയിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.

മാതാവ്: ഖദീജ. ഭാര്യ: സൗജത്ത്. മക്കള്‍: അഫ്സ, അഹ്ല, മുഹമ്മദ് അഫ്നാന്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി റിയാദിലുള്ള യൂസഫ് നേരത്തെ അല്‍ ഖസീമിലും ജോലി ചെയ്തിരുന്നു.റിയാദ് ശുമേസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും.

Related News