തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയായ അറുപതുകാരൻ മരിച്ചു. ദില്ലിയിലെ സുല്‍ത്താന്‍ പുരിയിലുള്ള ഐസോലേഷന് കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചയാളാണ് മരിച്ചത്. പ്രമേഹ രോഗിയായ ഇയാള്‍ക്ക് ആവശ്യമുള്ള ചികിത്സകള്‍ നല്‍കിയില്ലെന്ന് ആരോപിച്ച് നിരീക്ഷണ കേന്ദ്രത്തില്‍ ഒപ്പമുള്ള ഒരു സംഘം ആരോപിച്ചതായി പൊലീസ് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാല്‍ തനിക്ക് പ്രമേഹമുള്ള കാര്യം അറിയിച്ചിരുന്നില്ലാ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രാജീവ് ഗാന്ധി ആശുപത്രിയില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനായ ശേഷം തിങ്കളാഴ്ചയാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടു വന്നത്. നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നയാളുടെ മറ്റ് രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങളും ചോദിച്ച് മനസ്സിലാക്കാറുണ്ട്. എന്നാല്‍ പ്രമേഹമുള്ള കാര്യം ഇയാള്‍ അറിയിച്ചിരുന്നില്ല.
മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അറിയാൻ കഴിയൂ. ഇയാളുടെ കോവിഡ് പരിശോധനാ ഫലവും ലഭിക്കാനുണ്ട്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഇയാള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് നിരീക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ഇയാളെ പരിശോധിച്ചിരുന്നു. എന്നാല്‍ പത്ത് മണിയോടെ സ്ഥിതി വഷളാകുകയും ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും മുമ്പ് മരണപ്പെടുകയുമായിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.