യുവാവ് കുളത്തില്‍ വീണു മരിച്ച നിലയില്‍

Web Desk

മുള്ളേരിയ

Posted on June 03, 2018, 6:03 pm

യുവാവിനെ കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ കക്കബെട്ടു പെര്‍ണപദവിലെ സഞ്ജീവ (34) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടില്‍ വരാന്തയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നിട് കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടിവെള്ളത്തിനായി കുഴിച്ച കുളമാണ്. മഴപെയ്തതിനാല്‍ നിറയെ വെള്ളവുമുണ്ടായിരുന്നു. കാല്‍ വഴുതി വീണതാകാമെന്നാണ് സംശയം. ചെങ്കല്ല് വെട്ടു തൊഴിലാളിയാണ് സഞ്ജീവ. പരേതനായ ഭട്ട്യ, ചോമു ദമ്പതികളുടെ മകനാണ്. ഭാര്യ: രുഗ്മിണി. മകള്‍: ശുഭ (ഒമ്പതാം ക്ലാസ്, ബെള്ളൂര്‍ സ്‌കൂള്‍). സഹോദരങ്ങള്‍: ചനിയപ്പ, സുന്ദര, രഘുനാഥ, വസന്ത, കമല.