കെട്ടിടത്തിനുമുകളില്‍ നിന്ന് താഴേക്ക് പതിച്ച കിഷന്‍ കുമാര്‍ എങ്ങനെ രക്ഷപ്പെട്ടു? അത്ഭുതമായ ഒരു ആക്സിഡന്റ്

Web Desk

ന്യൂഡല്‍ഹി

Posted on July 30, 2020, 6:44 pm

ദക്ഷിണ ഡല്‍ഹിയിലെ നാല്‍പ്പതുകാരന്റെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മാളവ്യ നഗറിലെ അസ്ത അപ്പാര്‍ട്ട്മെന്റിലെ നാലാം നിലയില്‍ നിന്ന് താഴെവീണ 40കാരന്‍ കിഷന്‍ കുമാറാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. താഴേക്ക് പതിക്കുന്നതിനിടെ ഇരുമ്പ് കമ്പിയില്‍ കാല്‍ തുളഞ്ഞുകയറിയതിനെത്തുടര്‍ന്ന് അതേ സ്ഥിതിയില്‍ താഴേക്ക് തൂങ്ങിക്കിടന്നതാണ് കിഷന്‍ കുമാറിന് രക്ഷയായത്.

ഒരാള്‍ ഇരുമ്പ് കമ്പിയില്‍ തലകീഴായി തുങ്ങിക്കിടക്കുന്നുവെന്ന് ഫോണ്‍ കോള്‍ വന്നതോടെ പൊലീസ് സ്ഥലത്തെത്തി കിഷന്‍ കുമാറിനെ വെല്‍ഡറുടെ സഹായത്തോടെ കിരണിനെ കമ്പിയില്‍ നിന്ന് വേര്‍പെടുത്തി താഴെയിറക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി പൊലീസ് പറഞ്ഞു. ഗുരുഗ്രാമില്‍ ബ്യൂട്ടി സലൂണ്‍ നടത്തുകയായിരുന്നു കിഷന്‍ കുമാര്‍.

Sub: man just escaped from death

You may like this video also