തൃശൂർ മെഡിക്കൽകോളേജിൽ നിന്നും കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടെത്തി. ബിഹാർ സ്വദേശിയാണ്. നിരീക്ഷണത്തിൽ കഴിയവെ മുങ്ങാൻ ശ്രമിച്ചത്. ഇയാളെ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. അതേ സമയം സംസ്ഥാനത്ത് അതിഥി തൊഴിലാളികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി മന്ത്രി വിഎസ് സുനിൽ കുമാർ വ്യക്തമാക്കി. 365 കേന്ദ്രങ്ങളിൽ ഇവർക്കായി ഭക്ഷണവും, താമസവും, വൈദ്യ സഹായവും ഒരുക്കിയിട്ടുണ്ട്. തൊഴിൽ ദാതാക്കളും കോൺട്രാക്ടർമാരും നൽകുന്ന ഭക്ഷണത്തിന് വേണ്ട ഗുണ നിലവാരമുണ്ടോയെന്ന് തൊഴിൽ വകുപ്പ് പരിശോധിക്കും. മാതൃകാ കമ്മ്യൂണിറ്റിക്കിച്ചണുകളിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു എന്നും കേരള ഭക്ഷണവും വടക്കേ ഇന്ത്യൻ ഭക്ഷണവും തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
English Summary: man escaped from covid observation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.