കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കോവിഡ് നിരീക്ഷണ വാര്‍ഡില്‍ നിന്നു ചാടിപ്പോയ മോഷണ കേസ് പ്രതി പിടിയില്‍. കഴിഞ്ഞദിവസമാണ് കാസർകോട് നിന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ച ഉത്തർപ്രദേശ് സ്വദേശി അജയ് ബാബു നിരീക്ഷണ വാർഡിന്റെ വെന്റിലേറ്റർ തകർത്ത് രക്ഷപ്പെട്ടത്. കാസര്‍കോട് പഴയ ബസ്റ്റ് സ്റ്റാന്റിനു സമീപത്തെ കാനറ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ഇക്കഴിഞ്ഞ മാര്‍ച്ച് 25നാണ് അജയ് ബാബുവിനെ ജയിലിലേക്ക് കൊണ്ടുവന്നത്.
ചെറുകുന്ന് താവം റെയില്‍വേ ട്രാക്കില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം ഇയാള്‍ ഈ വഴിയിലൂടെ നടന്നുപോകുന്നത് കണ്ട നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. കണ്ണപുരം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. വെള്ളവും ഭക്ഷണവും കിട്ടാതെ തളര്ന്നവശനാ നിലയിലായിരുന്നു പ്രതി.ഉത്തര്‍പ്രദേശ് സ്വദേശിയായത് കൊണ്ടും കൊവിഡ് കേസുകള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്ത കാസര്‍കോട്ട് നിന്നും കൊണ്ടുവന്നതിനാലുമാണ് നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയത്.
English Summary:man escaped from kannur central prison followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.