October 1, 2022 Saturday

Related news

May 24, 2022
February 26, 2022
February 10, 2022
February 4, 2022
January 31, 2022
January 7, 2022
December 31, 2021
September 8, 2021
August 8, 2021
July 8, 2021

ക്വറന്റൈന്‍ സെന്ററില്‍ നിന്ന് ചാടിപ്പോയ യുവാവിനെ തിരികെ എത്തിച്ചു

Janayugom Webdesk
നെടുങ്കണ്ടം
May 6, 2020 7:36 pm

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നെടുങ്കണ്ടത്തെ ക്വാറന്റൈന്‍ സെന്ററില്‍ നിന്നും ചാടി പോയ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി. കല്ലാറില്‍ നിന്നും കണ്ടെത്തിയ ഇയാളെ വീണ്ടും നെടുങ്കണ്ടം പഞ്ചായത്ത് യൂപി സ്‌കൂളിലെ ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. കാണാതായ ഉടന്‍ തന്നെ ആരോഗ്യ വകുപ്പും നെടുങ്കണ്ടം പൊലിസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കല്ലാറില്‍ നിന്നും ഇയാളെ കണ്ടെത്തുകയും 108 ആമ്പുലന്‍സ് വരുത്തി അതില്‍ തിരികെ ക്വറന്റൈന്‍ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലേയ്ക്ക് കടക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് തേവാരംമെട്ടില്‍ വെച്ച് തമിഴ്നാട് സ്വദേശിയായ യുവാവ് നെടുങ്കണ്ടം പൊലീസിന്റെ പിടിയിലാവുന്നത്. തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിലെത്തിക്കുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിന്റെ ശ്രവപരിശോധന ഇന്നലെ നടത്തി. ഇതിന്റെ ഫലത്തില്‍ കോവിഡ് രോഗം ബാധിച്ചിട്ടില്ലെങ്കില്‍ ഇയാളെ തൃശൂരില്‍ എത്തിച്ച് മനസീക രോഗത്തിനുള്ള ചികിത്സ നല്‍കുമെന്ന് ആരോഗ്യവകുപ്പ് അധീകൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Man escaped from quar­an­tine center

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.