നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി. കൊല്ലം പത്തനാപുരത്താണ് സംഭവം. കലഞ്ഞൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെൽവേലി സ്വദേശി തങ്കമാണ് കടന്നു കളഞ്ഞത്.
പത്തനാപുരത്തെ സ്വകാര്യആശുപത്രിയിൽ ഇന്നലെ മുതല്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ഇയാള്‍ക്ക് പനിയും ചുമയും ഉള്ളതിനാലാണ് നിരീക്ഷണത്തിലാക്കിയത്. വാഴപ്പാറ വനംവകുപ്പ് ഡിപ്പോയ്ക്ക് സമീപത്ത് നിന്ന് ഇയാളുടെ ഇരുചക്ര വാഹനം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വനത്തിനുള്ളിലേയ്ക്ക് കടന്നിട്ടുണ്ടാകും എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ആരോഗ്യ വകുപ്പിനെയോ പൊലീസിനെയോ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
English Summary: Man escaped from the isolation ward.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.