Web Desk

മുംബൈ

January 26, 2020, 6:03 pm

കാടിറങ്ങി കടുവ.… മരണത്തെ മുഖാമുഖം കണ്ട് യുവാവ്, ഒടുവിൽ അത്ഭുതകരമായ രക്ഷപ്പെടൽ- വീഡിയോ കാണാം

Janayugom Online

മരണത്തിനും ജീവിതത്തിനുമിടയിൽ നിമിഷങ്ങൾ മാത്രം. ഏല്ലാം തീർന്നു എന്നു കുരിയിടത്തു നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തി യുവാവ്. കാടിറങ്ങിയെത്തിയ കടുവയുടെ വായിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവാവിന്റെ വീ‍ഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബിനാകി ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചയോടെയാണ് കടുവയിറങ്ങിയത്. പുംസാര്‍-ബപേര ദേശീയപാതയില്‍ കടുവയെ കണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് അധികൃതർ സ്ഥലത്തെത്തിയ സമയമാണ് സംഭവം നടന്നത്.


ദേശീയപാതയില്‍ കടുവയെ കണ്ടതോടെ അതിനെ കാണാനുള്ള ആകാംഷയോടെ ആളുകള്‍ ചുറ്റും തടിച്ചുകൂടി. കൂട്ടം കൂടി നിന്ന് കടുവയെ പ്രകോപിപ്പിക്കരുതെന്ന അധികൃതരുടെ നിര്‍ദ്ദേശം വകവെക്കാതെ നൂറുകണക്കിനാളുകള്‍ കടുവയ്ക്ക് പിന്നാലെ ഓടുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്തു. ഇതില്‍ മൂന്നുപേരെ കടുവ ആക്രമിക്കുകയായിരുന്നു. കൂട്ടത്തിൽ ഒരാള്‍ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കടുവയുടെ പിടിയലകപ്പെടുകയായിരുന്നു. എന്നാല്‍ ഗ്രാമവാസികള്‍ കൂട്ടത്തോടെ ശബ്ദമുണ്ടാക്കി ഓടിയെത്തിയതോടെ കടുവ ഇയാളെ ഉപേക്ഷിച്ച് പോയി. യുവാവിന് ജീവൻ നഷ്ട്പ്പെട്ടു എന്ന കരുതിയപ്പോഴായിരുന്നു ഇയാളുടെ അത്ഭുതകരമായ രക്ഷപ്പെടൽ.

Eng­lish Sum­ma­ry: Man escaped from tiger viral video

You may also like this video