August 7, 2022 Sunday

Related news

August 4, 2022
October 26, 2021
June 27, 2021
March 17, 2021
December 5, 2020
November 29, 2020
November 27, 2020
October 23, 2020
March 5, 2020
January 5, 2020

കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല; യുവാവിന് 500 രൂപ പിഴയിട്ട് പൊലീസ്

Janayugom Webdesk
ഹമിര്‍പുര്‍
June 27, 2021 8:41 pm

ബൊലേറോ കാര്‍ ഓടിച്ച യുവാവിന് ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് ഉത്തരപ്രദേശ് പൊലീസ് പിഴയിട്ടു. ഹമിര്‍പുര്‍ ജില്ലയിലെ മന്നഗൗണ്‍ സ്വദേശിയായ പ്രശാന്ത് തിവാരിക്കാണ് യുപി പൊലീസ് 500 രൂപ പിഴയിട്ടത്. ഇ- ചെല്ലാനായി പിഴ വിവരം മൊബെെലില്‍ ലഭിച്ചതോടെയാണ് പ്രശാന്ത് ഇക്കാര്യം അറിഞ്ഞത്.

ഹെല്‍മെറ്റ് ധരിക്കാതെ മഹീന്ദ്ര ബൊലേറോ കാറില്‍ യാത്ര ചെയ്തതിന് 500 രൂപ പിഴ അടയ്ക്കണമെന്ന് ആര്‍ടിഓയില്‍ നിന്ന് ലഭിച്ച മെസേജില്‍ വ്യക്തമാക്കുന്നു. 2020 നവംബറിലാണ് സംഭവം നടന്നതെന്നും ഇ‑ചെല്ലാനില്‍ വ്യക്തമാക്കുന്നു. സംഭവം വിവിധമായെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്ന് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

നിയമലംഘനത്തെക്കുറിച്ച് വിശദമാക്കിയപ്പോഴാണ് ഹെല്‍മറ്റ് ധരിക്കാത്തതാണ് കുറ്റമെന്ന് കണ്ടെത്തുന്നത്. എന്നാല്‍ നാലുചക്രവാഹനം സാധാരണ റോഡില്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കണോയെന്നാണ് യുവാവ് ചോദിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ നിയമങ്ങള്‍ പുതുക്കിയതിന് പിന്നാലെ ട്രാഫിക് പൊലീസ് നിയമലംഘകരെ കര്‍ശനമായി പിടികൂടാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഇത്തരം വിചിത്രമായ കാരണം കൊണ്ട് പിഴയിടുന്ന സംഭവങ്ങളും ഉത്തര്‍ പ്രദേശില്‍ പതിവാകുകയാണ്.

കഴിഞ്ഞ ഓഗസ്റ്റ് 27ന് കാണ്‍പൂരിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. അന്ന് പിയൂഷ് വര്‍ഷനെയ് എന്ന യുവാവിന് കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് 500 രൂപ യുപി പൊലീസ് പിഴയിട്ടു. ഇതിനെതിരെ പ്രതിഷേധ സൂചകമായി അന്നു മുതല്‍ എല്ലാ ദിവസവും കറുത്ത ഹെല്‍മെറ്റ് ധരിച്ചാണ് പിയൂഷ് കാറ് ഓടിക്കുന്നത്.

Eng­lish sum­ma­ry: Man fined for not wear­ing hel­met while dri­ving car!

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.