മെട്രോയിൽ യുവതിക്ക് നേരെ യുവാവിന്റെ അശ്ലീലപ്രദര്‍ശനം

Web Desk

ന്യൂഡൽഹി

Posted on February 13, 2020, 7:07 pm

രാജ്യതലസ്ഥാനത്ത് മെട്രോ ട്രെയിനിൽ യുവാവ് അശ്ലീലപ്രദര്‍ശനം നടത്തിയതായി പരാതി. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് ഗുരുഗ്രമിലേക്ക് യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. ഇക്കാര്യം വിശദീകരിച്ച് യുവാവിന്റെ ഫോട്ടോ സഹിതം യുവതി ട്വീറ്റ് ചെയ്തു. സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി മെട്രോ അറിയിച്ചു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ട്രെയിനിലെ ഏഴാമത്തെ കോച്ചിലാണ് യാത്ര ചെയ്തിരുന്നത്. സീറ്റിൽ ഇരിക്കുകയായിരുന്ന തനിക്ക് നേരെ യുവാവ് അശ്ലീലപ്രദര്‍ശനം നടത്തുവായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഇതോടെ തനിക്ക് ഭയവും മരവിപ്പും അനുഭവപ്പെട്ടെന്നും യുവതി പറയുന്നു. തൊട്ടുപിന്നാലെ ഇയാളുടെ ഫോട്ടോ പകര്‍ത്തുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതിയുടെ പരാതിയില്‍ ഡിഎംആര്‍സി ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കി. സംഭവത്തെക്കുറിച്ച് പരിശോധിക്കുകയാണെന്നും ഇത്തരം അനുഭവങ്ങളുണ്ടായാല്‍ എല്ലാവരും ഡിഎംആര്‍സി ഹെല്‍പ് ലൈന്‍ നമ്പറിലോ(155370) സിഐഎസ്എഫ് ഹെല്‍പ് ലൈന്‍ നമ്പറിലോ(155655) ബന്ധപ്പെടണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

ENGLISH SUMMARY: Man flash­es his pri­vate parts in Del­hi metro

YOU MAY ALSO LIKE THIS VIDEO