കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നുപോയ കാറുടമ തന്റെ കാര്‍ തിരികെ എടുത്തത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം

Web Desk
Posted on November 17, 2017, 5:28 pm

ഫ്രാങ്ക്ഫര്‍ട്ട്: കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നുപോയ കാറുടമ തന്റെ കാര്‍ തിരികെ എടുത്തത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം.
ഓഗസ്‌ബെര്‍ഗര്‍ ഓള്‍ഗെമെയില്‍ എന്നയാളാണ് കാറിന്റെ ഉടമ. കാര്‍ മോഷണം പോയതായി ഓഗ്‌സ്‌ബെര്‍ഗര്‍ 1997ല്‍ പരാതി നല്‍കിയിരുന്നു. സ്‌ക്രാപ്പ് ചെയ്യാനായി എത്തിയ കാറുകളില്‍ നിന്ന് ഓഗസ്‌ബെര്‍ഗറിന്റെ കാര്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. അറിയിച്ചതനുസരിച്ച് മകള്‍ആണ് പിതാവിനെയും കൂട്ടി പഴയ കാര്‍ തിരിച്ചറിയാന്‍ എത്തിയത്.
തിരിച്ചു കിട്ടിയെങ്കിലും ഇനി റോഡില്‍ ഇറക്കാനാകാത്ത വിധത്തില്‍ കാര്‍ തുരുമ്പെടുത്തിരുന്നു. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം ഓഗസ്‌ബെര്‍ഗര്‍ മറന്നു പോയിരുന്നു. എന്നാല്‍ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നുവെന്ന വിവരം പോലും ഓര്‍ക്കാതെ ഇദ്ദേഹം കാര്‍ മോഷണം പോയെന്ന് പരാതി നല്‍കുകയായിരുന്നു.
ജര്‍മ്മനിയിലെ മ്യൂണിക്കില്‍ മദ്യപാനത്തിന് ബാറില്‍പോയ ആള്‍ കാര്‍പാര്‍ക്ക് ചെയ്തത് മറന്നശേഷം പൊലീസില്‍ പരാതി നല്‍കിയ സംഭവം നേരത്തേ ഉണ്ടായിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം നാലുകിലോമീറ്റര്‍ ദൂരെ നിന്നും പൊലീസ് കാര്‍ കണ്ടെടുത്തു. കാറിന്‌റെ ഡിക്കിയില്‍ 40,000 യൂറോയും 50000യൂറോ വിലപിടിപ്പുള്ള ഉപകരണങ്ങളും കാറിലുണ്ടായിരുന്നു.