20 രൂപ കട്ടതല്ലെന്ന് തെളിയിക്കാന്‍ ഇസ്മായിന് വേണ്ടി വന്നത് 41 വര്‍ഷം

Web Desk
Posted on July 15, 2019, 12:40 pm

20 രൂപ കട്ടതല്ലെന്ന് തെളിയിക്കാന്‍ ഇസ്മായില്‍ അലഞ്ഞത് 41 വര്‍ഷം. ഇസ്മയില്‍ പോക്കറ്റടിച്ചതായി 41 വര്‍ഷം മുമ്പ് പരാതി നല്‍കിയത് ബാബുലാല്‍ ആണ്. ഇയാള്‍ക്കിപ്പോള്‍ 61 വയസ്സായി. ഇസ്മായിലിന് 68 വയസ്സും. 1978ലാണ് ഇസ്മായില്‍ പോക്കറ്റടിച്ചതായി കാണിച്ച് ബാബുലാല്‍ പരാതി നല്‍കിയത്. ബസ് ടിക്കറ്റ് എടുക്കാന്‍ കാത്തു നില്‍ക്കവെ ഇസ്മായില്‍ പോക്കറ്റടിച്ചതായി ബാബുലാല്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് 2004 വരെ വിചാരണ നേരിടുന്നതിനായി ഇസ്മായില്‍ എത്തിയിരുന്നു. പിന്നീട് 2019ല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് മൂന്നുമാസമായി ഇസ്മായില്‍ ജയിലിലായിരുന്നു.
ഇസ്മായിലിനെ ജാമ്യത്തില്‍ ഇറക്കാന്‍ ആരുമില്ല, കൂടാതെ പിഴ അടക്കുന്നതിനുപോലും പണമില്ല. ഇസ്മായില്‍ കുറ്റമൊന്നും ചെയ്തതായി കണ്ടെത്താനാകാത്തതിനെത്തുടര്‍ന്ന് വിട്ടയക്കുകയായിരുന്നുവെന്ന് ബാബുലാല്‍ പറഞ്ഞു.