ഒരേ സമയം മൂന്ന് വകുപ്പുകളില്‍; ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെ പറ്റിച്ചത് 30 വര്‍ഷം

Web Desk
Posted on August 24, 2019, 6:47 pm

കിഷന്‍ഗഞ്ച്: സര്‍ക്കാരിനെ 30 വര്‍ഷം തുടര്‍ച്ചയായി പറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ബിഹാര്‍ സ്വദേശിയായ സുരേഷ് റാം എന്നയാളാണ് ബിഹാര്‍ സര്‍ക്കാരിനെ വര്‍ഷങ്ങളായി പറ്റിച്ചത്. മൂന്ന് വിവിധ തസ്തികയിലുള്ള ഇയാള്‍ മൂന്ന് വകുപ്പുകളില്‍നിന്നും ശമ്പളം കൈപ്പറ്റിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബിഹാര്‍ ധനകാര്യവകുപ്പിന്റെ സെന്‍ട്രലൈസ്ഡ് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റം എന്ന സംവിധാനം ഇയാളുടെ ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിച്ചതോടെയാണ് തട്ടിപ്പ് വെളിയില്‍ വരുന്നത്.

സുരേഷ് ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ ഇതുവരെയും തന്റെ മുഴുവന്‍ വിവരങ്ങളും വകുപ്പിന് കൈമാറിയിട്ടില്ലെന്നും പാന്‍ കാര്‍ഡും ആധാറും മാത്രമെ നല്‍കിയിരുന്നുള്ളൂവെന്നും കെട്ടിട നിര്‍മ്മാണ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മധുസൂദന്‍ കുമാര്‍ കര്‍ണ പറഞ്ഞു.

വ്യക്തിവിരങ്ങള്‍ സംബന്ധിച്ചുള്ള മറ്റ് രേഖകള്‍ ആവശ്യപ്പെട്ടതിനുശേഷം ഇയാള്‍ സ്ഥലംവിട്ടതായും അധികൃതര്‍ വെളിപ്പെടുത്തി.  കെട്ടിട നിര്‍മ്മാണ വകുപ്പ്, ജലവിഭവ വകുപ്പ്, ഭിംനഗര്‍ എംബാങ്ക്‌മെന്റ് വകുപ്പ് എന്നിവിടങ്ങളില്‍നിന്നും ഇയാള്‍ കൃത്യമായി എല്ലാ മാസങ്ങളിലും ശമ്പളം കൈപ്പറ്റിയിരുന്നതായുംറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

YOU MAY LIKE THIS VIDEO ALSO