ജയിംസ്‌ ബോണ്ട് സിനിമാ ചിത്രീകരണത്തിനിടെ സ്ത്രീകളുടെ കുളിമുറിയില്‍ ഒളിക്യാമറവെച്ചയാള്‍ പൊലീസ് പിടിയില്‍

Web Desk
Posted on June 23, 2019, 7:10 pm

ലണ്ടന്‍: ജയിംസ് ബോണ്ട് സിനിമാ ലോക്കേഷനില്‍ സ്ത്രീകളുടെ കുളിമുറിയില്‍ ഒളിക്യാമറവെച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൈന്‍വുഡ് സ്റ്റുഡിയോയിലാണ് സംഭവം. ജയിംസ് ബോണ്ട്  25  എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു ഇവിടെ. ജൂണ്‍ 29ന് ഇയാളെ കോടതിയില്‍ ഹാജരാക്കും.

ഡാനിയല്‍ ക്രെയ്ഗ് അഭിനയിക്കുന്ന ചിത്രം മുമ്പ് പലപ്രാവശ്യം ചിത്രീകരണം മുടങ്ങിയതിനെത്തുടര്‍ന്ന് വൈകിയിരുന്നു. ചിത്രീകരണം ആരംഭിക്കുന്ന സമയത്ത് സംവിധായകന്‍ ഡാനി ബോയ്‌ലെയെ മാറ്റി, കാറി ജോജി ഫുക്കുഗാനയെ നിയമിച്ചതും സ്റ്റുഡിയോയില്‍ സ്‌ഫോടനമുണ്ടായതിനെത്തുടര്‍ന്ന് കുറച്ചുപേര്‍ക്ക് പരിക്കേറ്റതും സിനിമയുടെ ചിത്രീകരണം വൈകിപ്പിച്ചിരുന്നു.
2020 ഏപ്രില്‍ എട്ടിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

YOU MAY LIKE THIS VIDEO ALSO