29 March 2024, Friday

Related news

March 26, 2024
March 25, 2024
March 24, 2024
March 23, 2024
March 21, 2024
March 20, 2024
March 18, 2024
March 17, 2024
March 17, 2024
March 17, 2024

ദേഹത്ത് ബെല്‍റ്റ് പോലെ നോട്ടുകൾ കെട്ടി കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Janayugom Webdesk
മലപ്പുറം
October 10, 2021 5:36 pm

ദേഹത്ത് ബെല്‍റ്റ് പോലെ 16 ലക്ഷം രൂപ കെട്ടി കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് കുഴല്‍പ്പണ കേസില്‍ പൊലീസ് പിടികൂടിയത്.

500, 2000 രൂപയുടെ കറന്‍സികള്‍ ദേഹത്ത് ബെല്‍റ്റ് പോലെ കെട്ടിയാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്. കോയമ്പത്തൂര്‍— കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ താനൂരിലെത്തിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

കോയമ്പത്തൂരില്‍നിന്ന് നിരവധി തവണ ഇയാള്‍ പണമെത്തിച്ച്‌ വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇടയ്ക്കിടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മാറ്റിയും ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തുമാണ് പ്രതി പൊലീസ് നിരീക്ഷണത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്നത്. ഇയാള്‍ നേരത്തെയും കുഴല്‍പ്പണ കേസുകളില്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Eng­lish Sum­ma­ry : man held for trans­port­ing mon­ey by wear­ing as belt

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.