19 April 2024, Friday

നാവില്‍ വരെ ടാറ്റു, തലയോട്ടിയില്‍ കൊമ്പുകള്‍ വച്ചുപിടിപ്പിച്ചു : പിശാചായി’ മാറാന്‍ അമ്പത്തഞ്ചുകാരന്റെ ശ്രമം

Janayugom Webdesk
September 17, 2022 7:10 pm

സ്വന്തം ശരീരത്തിന് രൂപമാറ്റം വരുത്തി പിശാചായി മാറാനുള്ള തീവ്രശ്രമത്തിലാണ് ഉറുഗ്വേയില്‍ നിന്നുള്ള ഒരു അമ്പത്തഞ്ചുകാരന്‍. ഇതിനായി 400 പൗണ്ട് മുടക്കി ശസ്ത്രക്രിയയിലൂടെ തലയില്‍ കൊമ്പുകള്‍ വച്ചു പിടിപ്പിച്ചിരിക്കുകയാണ് ഇയാള്‍. ഉറുഗ്വേയില്‍ നിന്നുള്ള ഷോമാന്‍ വിക്ടര്‍ ഹ്യൂഗോ പെരാള്‍ട്ട എന്നയാളാണ് വിചിത്രമായി പ്രവര്‍ത്തിയിലൂടെ ശ്രന്ധിക്കെപ്പെട്ടിരിക്കുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ ശരീരത്തില്‍ ടാറ്റു ചെയ്യുന്നത് ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു പെരാള്‍ട്ട. തന്റെ പതിമൂന്നാം വയസ്സിലാണ് ഇയാള്‍ ആദ്യത്തെ ടാറ്റു ശരീരത്തില്‍ പതിക്കുന്നത്. ശരീരം മുഴുവന്‍ വ്യത്യസ്തങ്ങളായ ടാറ്റുകള്‍കൊണ്ട് നിറച്ചു. ഇപ്പോള്‍ നാവും ജനനേന്ദ്രിയങ്ങളും ഉള്‍പ്പെടെ തന്റെ ശരീരത്തിന്റെ 95 ശതമാനം ഭാഗവും ടാറ്റുകൊണ്ട് മൂടപ്പെട്ട് കഴിഞ്ഞു എന്നാണ് ഇയാള്‍ പറയുന്നത്.

പിശാചിന്റെ നമ്പറായി കരുതുന്ന 666 തലയോട്ടിയില്‍ കൊത്തിയായിരുന്നു ഇയാള്‍ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. താന്‍ ഒരു സുന്ദര രാക്ഷസന്‍ ആയി മാറാനാണ് ആഗ്രഹിക്കുന്നത് എന്നാണ് ഇയാള്‍ പറയുന്നത്. ഇതിനായ് പെരാള്‍ട്ട തന്റെ നാവിനെ രണ്ടായി പിളര്‍ത്തുകയും ചെവികള്‍ കൂര്‍പ്പിക്കുകയും ചെയ്തിട്ടണ്ട്. കൂടാതെ സ്വാഭാവിക പല്ലുകള്‍ മാറ്റി ആ സ്ഥാനത്ത് ലോഹപല്ലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ തനിക്ക് പിശാചിന്റെ രൂപം കൂടുതലായി കിട്ടാനാണ് കൊമ്പുകള്‍ പിടിപ്പിക്കുന്നത് എന്നാണ് ഇയാള്‍ പറയുന്നത്.

Eng­lish Sum­ma­ry: Man implant­i­ng horns into his skull in bid to become ‘demon’
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.