20 April 2024, Saturday

Related news

April 12, 2024
December 2, 2023
October 3, 2023
September 26, 2023
September 22, 2023
September 11, 2023
August 5, 2023
July 23, 2023
July 16, 2023
July 5, 2023

ലഹരിപാര്‍ട്ടി: നാലുപേര്‍കൂടി റിമാന്‍ഡില്‍

Janayugom Webdesk
മുംബൈ
October 6, 2021 8:53 pm

ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മയക്കുമരുന്ന് കടത്തിയ ആളെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിൽ എടുത്തത്. മുംബൈ പോവൈ മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ എന്‍സിബി പുറത്തുവിട്ടിട്ടില്ല. 

കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻസിബി ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. അതേസമയം കേസിൽ അറസ്റ്റിലായ ആര്യൻഖാന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. അന്വേഷണത്തോട് ആര്യൻ പൂർണമായി സഹകരിക്കുന്നുണ്ടെന്ന് എൻസിബി പറയുന്നു. എൻസിബി കസ്റ്റഡി നാളെ അവസാനിക്കും.

ഇന്നലെ കോടതിയില്‍ ഹാജരാക്കിയ നാലുപേരെക്കൂടി റിമാന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ സംഘാടകരായ ഗോപാല്‍ ആനന്ദ്, സമീര്‍ സൈഗാള്‍, മാനവ് സിംഘാള്‍, ഭാസ്കര്‍ അറോറ എന്നിവരെയാണ് 11 വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.ഇതുവരെ പതിനാറ് പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്.
eng­lish sum­ma­ry; man in cus­tody con­nec­tion with drunk­en par­ty on a lux­u­ry ship
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.