കാമുകിയെ കാണാൻ അധികൃതരുടെ കണ്ണുവെട്ടിച്ച് കണ്ടെയ്ൻമെന്റ് സോണിലെത്തിയ കാമുകൻ നാട്ടുകാരുടെ പിടിയിലായി

Web Desk

തൃശൂര്‍

Posted on August 05, 2020, 11:17 am

കണ്ടെയ്ൻമെന്റ് സോണില്‍ കഴിയുന്ന കാമുകിയെ കാണാൻ അധികൃതരുടെ കണ്ണുവെട്ടിച്ച് എത്തിയ കാമുകൻ നാട്ടുക്കാരുടെ പിടിയിലായി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കാമുകനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ ജില്ലയിലെ മാളയിലാണ് സംഭവം. യുവാവിനോടും വീട്ടുകാരോടും ക്വാറന്റിനില്‍ പോകാൻ നിര്‍ദേശിച്ചു.

മാള പഞ്ചായത്തിലെ കാട്ടിക്കരകുന്ന് പ്രദേശം ഏതാനും ദിവസങ്ങളായി കണ്ടെയ്ൻമെന്റ് സോണിലാണ്. 21 കേസുകളാണ് ഇവിടെ പോസ്റ്റീവായത്. ക്ലസ്റ്റര്‍ ആയതിനാല്‍ പൊലീസും ആരോഗ്യ വകുപ്പും കര്‍ശന സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിരിക്കുന്നത്. ഇവരുടെ കണ്ണ് വെട്ടിച്ചാണ് യുവാവ് കാമുകിയെ കാണാൻ കാട്ടിക്കരകുന്നിലെത്തിയത്. പരിചയമില്ലാത്ത യുവാവിനെ കണ്ട നാട്ടുക്കാര്‍ ചോദ്യം ചെയ്യുകയും നാട്ടുക്കാരോട് യുവാവ് തട്ടി കയറുകയും ചെയ്തതോടെ സംഗതി വഷളായി. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി

സ്ഥലത്തെത്തിയ പൊലീസ് കാമുകനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി തിരിച്ചയച്ചു. സഞ്ചരിച്ച വാഹനം പൊലീസിന്റെ കസ്റ്റഡിയിലായി.

ENGLISH SUMMARY: MAN IN CUSTODY FOR COMING TO SEE LOVER IN CONDAINMENT ZONE

YOU MAY ALSO LIKE THIS VIDEO