മദർ തെരേസയുടെ സഹപ്രവർത്തകന്റെ കൊലപാതകം: പ്രതിക്ക് ശിക്ഷ വിധിച്ചു

Web Desk
Posted on December 07, 2019, 10:50 am

ലണ്ടന്‍: മദര്‍ തെരേസയ്ക്കൊപ്പം പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവു ശിക്ഷ.61കാരനായ കോയിന്‍ പയ്നെയെയാണ് മാര്‍ക്ക് ബ്ലൂം ഫീല്‍ഡിനെ കൊന്ന കേസിലാണ്  ബ്രിട്ടണില്‍ തടവുശിക്ഷയ്ക്ക് വിധിച്ചത്. ആയോധനകലകളില്‍ വിദഗ്ധനാണ് പയ്നെ.

ബ്രിട്ടണിലെ ഒരു പബ്ബില്‍ വച്ച് തന്‍റെ കാമുകിയുടെ ശരീരത്തില്‍ ബിയര്‍ ബോട്ടില്‍ ഉരസിയതിന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പബ്ബില്‍ നിന്ന് കഴുത്തില്‍പ്പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി തല കോണ്‍ക്രീറ്റ് പ്രതലത്തില്‍ ഇടിക്കുകയായിരുന്നു. ഇതോടെ അബോധാവസ്ഥയിലായ ബ്ലൂംഫീല്‍ഡ് രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി.

you may also like this video