മൃഗശാലയിൽ കടുവയുടെ കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിന് ദാരുണാന്ത്യം. ജാർഖണ്ഡിലെ ബിർസ ബയോളജിക്കൽ പാർക്കിലെ ഓമാൻജി മൃഗശാലയിലാണ് സംഭവം. വസീം അൻസാരി (30) എന്ന യുവാവിനെയാണ് മൃഗശാലയിലെ അനുഷ്ക എന്ന പെൺകടുവ കടിച്ച് കൊലപ്പെടുത്തിയത്.
ബുധനാഴ്ച രാവിലെയാണ് വസീം മൃഗശാലയിലെത്തിയത്. കടുവക്കൂടിന് സമീപത്തെത്തിയ യുവാവ് കൂടിനോടു ചേർന്നുള്ള മരത്തിൽ കയറി കൂട്ടിലേക്ക് എടുത്തു ചാടുകയും കടുവയുടെ സമീപത്തേക്ക് പോവുകയുമായിരുന്നു. കൂട്ടിലെത്തിയ വസീമിനെ കടുവ തൽക്ഷണം അക്രമിച്ച് കൊലപ്പെടുത്തി.
യുവാവിന്റെ നിലവിളി കേട്ട് ജീവനക്കാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആരോ പകർത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടപ്പോഴാണ് ബന്ധുക്കളും സുഹൃത്തുക്കളും വസീമിനെ തിരിച്ചറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.
English Summary; Man jumps into tiger’s enclosure in zoo, killed
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.