Web Desk

റായ്പൂർ

July 02, 2020, 3:44 pm

ബ ലാത്സംഗ ശ്രമം തട‍ഞ്ഞു; പതിന്നാലുകാരിയെ തീകൊളുത്തി കൊ ലപ്പെടുത്തി

Janayugom Online

ബ ലാത്സംഗ ശ്രമം ചെറുത്തതിനെ തുടർന്ന് പതിന്നാലുകാരിയെ തീ കൊളുത്തി കൊ ലപ്പെടുത്തി. ചത്തീസ്ഗണ്ഡിലെ മുംഗേലി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പതിന്നാലുകാരി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബബ്‌ലു ഭാസ്കർ എന്ന മുപ്പതുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്ക് ആണെന്ന് മനസ്സിലാക്കിയാണ് ഇയാൾ അതിക്രമിച്ചു വീട്ടിനുള്ളിൽ കയറിയത്. തുടർന്ന് ബ ലത്സംഗത്തിന് മുതിരുകയും ഇത് പെൺകുട്ടി തടയുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ഇയാൾ പെൺകുട്ടിയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

തീ പടർന്നപ്പോൾ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് പെൺകുട്ടി വീട്ടിനു പുറത്തേയ്ക്ക് ഓടിയിറങ്ങിയതോടെയാണ് സംഭവം അയൽവാസികൾ അറിയുന്നത്.

തുടർന്ന് ഇവർ ഉടൻ തന്നെ തീ അണച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പെൺകുട്ടി മരണപ്പെടുന്നത്. പ്രതിയ്ക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

you may also like this video;