March 31, 2023 Friday

Related news

March 30, 2023
March 30, 2023
March 30, 2023
March 30, 2023
March 30, 2023
March 28, 2023
March 27, 2023
March 26, 2023
March 26, 2023
March 26, 2023

മകളുമായി പ്രണയത്തിലാണെന്ന് സംശയം; പത്താംക്ലാസ്സുകാരനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി, പെൺകുട്ടിയുടെ അച്ഛൻ പിടിയിൽ- സംഭവം ആസൂത്രിതം

Janayugom Webdesk
നാ​ഗ്പൂർ
March 5, 2020 12:20 pm

മകളുമായി പ്രണയത്തിലാണെന്ന സംശയത്തെ തുടർന്ന് പതിനേഴുകാരനെ പെൺകുട്ടിയുടെ അച്ഛൻ കൊലപ്പെടുത്തി. അതുൽ അശോക് തരോൺ എന്ന കുട്ടിയാണ് കൊലപാതകത്തിനിരയായത്. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം.

പത്താം ക്ലാസ് പരീക്ഷ എഴുതി വീട്ടിലേയ്ക്കെത്തിയ തരോൺ നാല് മണിയോടെ പുറത്തേക്കിറങ്ങി. പിന്നീട് താരോണിന്റെ മൃതദേഹമാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സേവക്രം മണിറാം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും മണിറാമിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവ ദിവസം പുറത്തെത്തിയ താരോണിനെ മണിറാം ആസൂത്രിതമായി പ്രദേശത്തെ വയലിൽ കൂട്ടിക്കൊണ്ടു പോകുകയും കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.