September 29, 2022 Thursday

Related news

September 27, 2022
August 20, 2022
July 27, 2022
July 26, 2022
July 25, 2022
July 17, 2022
July 15, 2022
July 12, 2022
July 9, 2022
June 13, 2022

കാമുകിയുടെ വിവാഹത്തിനെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു

Janayugom Webdesk
ചെന്നൈ
June 23, 2021 3:05 pm

തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലാണ് ഇരുപത്തിയൊന്നുകാരനായ യുവാവ് കൊല്ലപ്പെട്ടത്. ഡിണ്ടിഗല്‍ ജില്ലയിലെ പുതുപ്പേട്ടൈ സ്വദേശി ഭാരതിരാജ ആണ് കൊല്ലപ്പെട്ടത്. കാമുകിയുടെ വിവാഹത്തിനെത്തിയതായിരുന്നു ഭാരതിരാജ.

മുളൈ നഗറിലുള്ള പരമേശ്വരി(20) എന്ന പെണ്‍കുട്ടിയുമായി അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു ഭാരതിരാജ. ഇരുവരും തമ്മിലുള്ള പ്രണയബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഭാരതിരാജ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം യുവതിയുടെ വീട്ടിലെത്തുകയായിരുന്നു.

തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനിടയില്‍ മലൈച്ചാമി ഭാരതിരാജയെ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Eng­lish Sum­ma­ry : man killed by mob attack for attend­ing lovers marriage

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.