ബജൻപുരയിൽ കുടുംബത്തിലെ 5 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതു കൂട്ടക്കൊലയെന്നു പൊലീസ്. ബന്ധുവായ പ്രഭു നാഥ് (26) ആണ് കൊലപാതകം നടത്തിയത്. കടം വാങ്ങിയ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടാണു കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ അനുമാനം. ശംഭു ചൗധരി (43), ഭാര്യ സുനിത (37), മക്കളായ ശിവം (17), സച്ചിൻ (14), കോമൾ (12) എന്നിവരെയാണു വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കടം വാങ്ങിയ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ അനുമാനം. ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യയാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. ബുറാഡിയില്‍ കുടുംബത്തിലെ 11 പേര് മരിച്ച സംഭവത്തിന്റെ ദുരൂഹതകള്‍ അവസാനിക്കുന്നതിന് മുന്‍പായിരുന്നു ബജന്പുരയിലും കൂട്ടമരണമുണ്ടായത്.
ഒളിവിലായിരുന്ന പ്രതി പ്രഭുനാഥിനെ വടക്കുകിഴക്ക് ഡൽഹിയിൽ നിന്നാണു പിടികൂടിയത്. ഇരുമ്പു വടി ഉപയോഗിച്ചാണു ശംഭു ചൗധരിയുടെ കുടുംബത്തെ ഇല്ലാതാക്കിയതെന്നു പ്രതി കുറ്റസമ്മതം നടത്തി. ഫെബ്രുവരി മൂന്നിനാണു ശംഭുവിന്റെ വീട്ടിലേക്ക് പ്രഭു പോകുന്നതും കൃത്യം നടത്തിയതും. കൊലകൾക്കു ശേഷം ഇയാൾ കോളനിയിൽനിന്നു പുറത്തുപോകുന്നത് ഒരു സിസിടിവിയിൽ പതിഞ്ഞതാണു അന്വേഷണത്തിൽ വഴിത്തിരിവായത്.
പ്രഭുനാഥ് ശംഭുവിന്റെ വീട്ടില്‍ എത്തുമ്ബോള്‍ ഭാര്യ സുനിത ഒറ്റയ്ക്കായിരുന്നു. പണത്തെച്ചൊല്ലി ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഒടുവില്‍ ഇരുമ്ബുവടി കൊണ്ട് സുനിതയെ അടിച്ചുകൊന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇളയകുട്ടി കോമള്‍ ട്യൂഷന് കഴിഞ്ഞു തിരിച്ചെത്തിയത്. അതേ ആയുധം കൊണ്ട് കോമളിനെയും കൊലപ്പെടുത്തി.
പിന്നാലെ സ്കൂള്‍ വിട്ട് ശിവയും സച്ചിനും എത്തി. രണ്ടുപേരെയും പ്രഭു സമാനമായ രീതിയില്‍ കൊലപ്പെടുത്തി. കൊല്ലുന്നതിനു മുമ്ബ് കളിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ച് മൂന്നു കുട്ടികളുടെയും കണ്ണുകള്‍ മൂടിക്കെട്ടിയിരുന്നു. മൃതദേഹങ്ങളെല്ലാം അകത്തിട്ട് വീടു പൂട്ടി പുറത്തിറങ്ങി. വീടിനു പുറത്തായിരുന്ന ശംഭു ചൗധരിയെ ഫോണില്‍ വിളിച്ചു രാത്രി 7.30ന് തമ്മില്‍ കാണാമെന്നും വാക്കു കൊടുത്തു.
വീട്ടിലെ കൊലപാതക വിവരം അറിയാതെ ശംഭു രാത്രിയില്‍ പ്രഭുവിനെ കാണുകയും രണ്ടുപേരും മദ്യപിക്കുകയും ചെയ്തു. രണ്ടുപേരും കൂടി ശംഭുവിന്റെ വീട്ടിലേക്കു തിരിച്ചു. 11 മണിയോടെ സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാനൊരുങ്ങിയ ശംഭുവിനെ, പ്രഭു ആക്രമിച്ചു കൊലപ്പെടുത്തി. മൃതദേഹം മുറിയിലേക്കു മാറ്റുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ENGLISH SUMMARY: man killed family members for loan rupees
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.