സാമ്പാറിന് രുചി കുറഞ്ഞെന്ന് കാരണത്താല്‍ മകന് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡു സ്ഥലത്താണ് സംഭവം. 24കാരനായ മഞ്ജുനാഥ് ഹസ്ലാറാണ് സ്വന്തം അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത്. ഇയാളുടെ അമ്മ പാര്‍വതി നാരായണ ഹസ്ലാര് സഹോദരി രമ്യ നാരായണ ഹസ്ലാര് എന്നിവരാണ് കൊല്ലപ്പെട്ടത്.
വീട്ടിലെ പ്രശ്നക്കാരനും സ്ഥിരം മദ്യപാനിയുമാണ് പ്രതിയായ മഞ്ജുനാഥ്. കഴിഞ്ഞ ദിവസം അമ്മയുണ്ടാക്കിയ സാമ്പാറിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും അമ്മയുണ്ടാക്കിയ സാമ്പാറിന് വിചാരിച്ചത്ര രുചിയില്ലെന്ന് ഇയാള്‍ പറയുകയും ചെയ്തിരുന്നു. ഇതോടെ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു തുടര്‍ന്ന് വായ്പയെടുത്ത് സഹോദരിക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാനുള്ള അമ്മയുടെ തീരുമാനത്തെ ഇയാള്‍ ചോദ്യം ചെയ്യുകയും തീരുമാനത്തില്‍ നിന്ന് മാറില്ലെന്ന് അമ്മ പറയുകയും ചെയ്തു.
തുടര്‍ന്നാണ് ഇയാള്‍ കൈയില്‍ കരുതിയ നാടന്‍ തോക്കുപയോഗിച്ച് അമ്മയെയും തടയാനെത്തിയ സഹോദരിയെയും വെടിവയ്ക്കുന്നത്. പിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെയും മകളെയും കണ്ടത്. തുടര്‍ന്ന് അച്ഛന് നല്കിയ പരാതിയില്‍ പ്രതിയെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി.
English Summary: man killed mother and sister beacuse of less taste of sambar they made
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.