വിവാഹാഭ്യർത്ഥന നിരസിച്ചു: തായ്‌ക്കൊണ്ടോ താരത്തെ വെടിവെച്ചു കൊലപ്പെടുത്തി

Web Desk
Posted on November 12, 2019, 5:16 pm

ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയെ വെടിവച്ചുകൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ഗുരുഗ്രാമിലെ ബിലാസ്പൂര്‍ മേഖലയിലെ ഭോരാ ഖുര്‍ദ് സ്വദേശിയായ സരിതയെയാണ് സോംബിര്‍ സിംഗ് എന്നയാള്‍ കൊലപ്പെടുത്തിയത്. ജില്ലാ തലത്തില്‍ തായ്‌ക്കൊണ്ടോ താരമാണ് സരിത.

പുലര്‍ച്ചെ സരിതയുടെ വീട്ടിലെത്തിയ സോംബിര്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാൽ ഇത് നിഷേധിച്ച സരിതയെ യുവാവ് വെടിവെയ്ക്കുകയായിരുന്നു. സോംബിര്‍ നിരന്തരമായി യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ജോലിയില്ലാത്തതിനാല്‍ സോംബിറിനെ വിവാഹം ചെയ്യാന്‍ സരിത തയ്യാറായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.