Web Desk

ചെന്നൈ

June 11, 2020, 4:00 pm

ആദ്യരാത്രിയിൽ ചോരയിൽ കുളിച്ച് നവവധു; മരക്കൊമ്പിൽ ജീവനൊടുക്കി ഭർത്താവും

Janayugom Online

ആദ്യ രാത്രിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു. തമിഴ്ന്നാട് ചെന്നൈയിലെ മീഞ്ചൂർ പ്രദേശത്താണ് സംഭവം നടന്നത്. മിഞ്ചൂർ സ്വദേശി നീതിവസാനാണ് ഭാര്യ സന്ധ്യയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നതെന്ന് ടൈംസ് ഓഫ്‌ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ബുധനാഴ്ചയായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായായത്. ഇരുവരും ബന്ധുക്കളാണെന്നും റിപോർട്ടുകൾ പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു വിവാഹം. ചടങ്ങിൽ ഇരുപതോളം ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. വിവാഹ ശേഷം നവദമ്പതികൾ വീട്ടിലെത്തുകയും ചെയ്തു.

ബുധനാഴ്ച രാത്രി ഇവരുടെ മുറിയിൽ നിന്ന് സന്ധ്യയുടെ കരച്ചിൽ കേട്ടാണ് മറ്റുള്ളവർ വിവരമറിയുന്നത്. കരച്ചിൽ കേട്ട് മുറിയിലെത്തിയ ബന്ധുക്കൾ കാണുന്നത് ചോരയിൽ കുളിച്ചു കിടക്കുന്ന സന്ധ്യയെയാണ്. സമീപത്തായി ഒരു കമ്പി പാരയും ഉണ്ടായിരുന്നു. ഭർത്താവ് നീതിവാസനെ മുറിയിൽ കണ്ടതുമില്ല. വീട്ടുകാർ ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ മരത്തിൽ നീതിവാസനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊലപാതകത്തിന്റെയും ആത്മഹത്യയുടേയും കാരണം എന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. രണ്ട് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപ്പാകൾക്കായി പൊന്നേരി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. ഇവരുടെ മരണത്തിന് പിന്നിലുള്ള കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് കാട്ടൂർ പോലീസ് പറഞ്ഞു.

ENGLISH SUMMARY: man killed wife in first night at Chen­nai and hus­band com­mit­ted suicide

YOU MAY ALSO LIKE THIS VIDEO